|    Sep 25 Tue, 2018 3:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശി തരൂരുമായി വിവാഹം; വ്യാജ വാര്‍ത്തയ്‌ക്കെതിരേ മെഹര്‍ തരാര്‍

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: താന്‍ ശശി തരൂരിനെ വിവാഹം ചെയ്യുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുന്നവരെയും ട്രോളുന്നവരെയും വിമര്‍ശിച്ച് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. മെഹറിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവാഹ വാര്‍ത്ത ട്വീറ്റ് ചെയ്തത്.
അതേസമയം, കേവലം 66 പേര്‍ മാത്രം പിന്തുടരുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടിനെ ആസ്പദമാക്കി മാധ്യമങ്ങള്‍ വാര്‍ത്തയുണ്ടാക്കുന്നതിനെയും തരാര്‍ ശക്തമായി വിമര്‍ശിച്ചു.
സിഎന്‍എന്‍ ന്യൂസ് വ്യാജവാര്‍ത്ത യാതൊരു പരിശോധനയും കൂടാതെ ട്വീറ്റ് ചെയ്തിരുന്നു. വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത സിഎന്‍എന്‍ തരാറിന്റെ വിമര്‍ശനം ട്വീറ്റ് ചെയ്യപ്പെട്ടതോടെ അത് റീട്വീറ്റ് ചെയ്തു.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ഈ വ്യാജവാര്‍ത്ത കിട്ടിയപാടെ പങ്കുവച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss