|    Oct 19 Fri, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശി തരൂരിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

Published : 11th October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ശശി തരൂരിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കേസില്‍ കഴിഞ്ഞ ജൂലൈയില്‍ പട്യാല ഹൗസ് മജിസ്‌ട്രേറ്റ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ദീപക് ആനന്ദ് എന്നയാളാണു ഹരജി നല്‍കിയത്. തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹുവ കേസില്‍ ഇടപെടാനുള്ള ഹരജിക്കാരന്റെ അവകാശം തന്നെ ചോദ്യംചെയ്തു. ഇത് അവഗണിച്ചും സ്വന്തം ഭാഗം വാദിക്കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ കെ ഗുപ്ത ഹരജിക്കാരന് അവസരം നല്‍കി. ഹരജിക്കാരന്റെ വാദംകേട്ട കോടതി നീണ്ട ഉത്തരവ് പുറപ്പെടുവിക്കാതെ തള്ളിയെന്നു മൂന്നു പ്രാവശ്യം പറഞ്ഞ് കേസ് തീര്‍പ്പാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss