|    Oct 17 Tue, 2017 6:57 pm
FLASH NEWS
Home   >  Kerala   >  

അപമാനിച്ചതല്ലെന്ന് ശശികല, സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണ; നിയമപരമായ പോരാട്ടം തുടരുമെന്ന് സംരക്ഷണ സമിതി

Published : 7th November 2016 | Posted By: mi.ptk

sasikalateacher

UPDATED….


വല്ലപ്പുഴ:
സ്‌കൂളിനെയും നാടിനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിറക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല താന്‍ നടത്തിയ പ്രസംഗങ്ങളെകുറിച്ച് സര്‍വ്വകക്ഷിസംഘത്തിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി.
താന്‍ നടത്തിയ പ്രസംഗങ്ങള്‍ വല്ലപ്പുഴയെയും,സ്‌കൂളിനെയും അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നാണ് ശശികല വിശദീകരണത്തില്‍ അവകാശപ്പെട്ടത്്. ഇതേ തുടര്‍ന്ന് നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. അതേസമയം ശശികലയുടെ പ്രസംഗങ്ങള്‍ക്കെതിരെ നടത്തുന്ന നിയമപരമായ പോരാട്ടം തുടരുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചു.സര്‍വ്വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ്, സിപിഎം, മുസ്ലീംലീഗ്, എസ്ഡിപിഐ , വെല്‍ഫയര്‍ പാര്‍ട്ടി  എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
നാടിനെയും സ്‌കൂളിനെയും പാകിസ്ഥാനോട് ഉപമിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗമാണ് ശശികലയോട് വിശദീകരണം ആവശ്യപ്പെട്ടത്. ശശികല ഇനി സ്‌കൂള്‍ വിടുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് ഇന്നു രാവിലെ വിദ്ധ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂളില്‍  സര്‍വ്വകക്ഷി യോഗം വിളിച്ചത്. വൈകീട്ട് 3 മണിക്ക് വല്ലപ്പുഴ പഞ്ചായത്ത് ഓഫീസിലെത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെയും  മുമ്പാകെ വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക