|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നു; കോടതിയെ സമീപിക്കും: മന്ത്രി

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികല വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന വനിതയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന് അവര്‍ പ്രസംഗിക്കുന്നു. ശശികലയ്‌ക്കെതിരേ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ശബരിമല മണ്ഡലകാലത്തെ ആദ്യ ആറുദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14.34 കോടി രൂപയുടെ കുറവുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അഭിഷേകം 9.65 ലക്ഷം, അപ്പം 1.17 കോടി, അരവണ 6.74 കോടി, ശര്‍ക്കരപ്പായസം 4.45 ലക്ഷം, പഞ്ചാമൃതം 3.07 ലക്ഷം, കാണിക്ക 3.49 കോടി, സംഭാവന 16.65 ലക്ഷം, അന്നദാന സംഭാവന 6.23 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറവുണ്ടായത്. സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുനപ്പരിശോധനാ ഹരജിയില്‍ വിധി മറിച്ചാണെങ്കില്‍ അതു പാലിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതേസമയം, സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്നും മന്ത്രി പറഞ്ഞു.
തന്ത്രിമാര്‍ സര്‍ക്കാരിനു കീഴിലല്ല, ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സാവകാശ ഹരജിയില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് മാന്വലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെപ്പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വം ബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളിലല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. ക്ഷേത്രം അടച്ചിടുന്നതു സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശബരിമല യുവതീപ്രവേശനത്തില്‍ ഒ രാജഗോപാലിന്റെ മുന്‍ നിലപാടില്‍ മാറ്റമുണ്ടോയെന്ന്, യുവതീപ്രവേശനം അനുവദിക്കണമെന്നു കാണിച്ച് അദ്ദേഹമെഴുതിയ ലേഖനം ഉയര്‍ത്തിക്കാട്ടി മന്ത്രി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss