|    Dec 16 Sat, 2017 8:51 am
Home   >  Todays Paper  >  page 7  >  

ശശികല പുഷ്പയുടെ അറസ്റ്റ് 6 ആഴ്ചത്തേക്ക് തടഞ്ഞു

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രണ്ട് വീട്ടുജോലിക്കാരികള്‍ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ രാജ്യസഭാ എംപി ശശികല പുഷ്പയെ ആറാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി തടഞ്ഞു.
അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ ബെഞ്ച് വ്യക്തമാക്കി. തമിഴ്‌നാട്ടിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പുഷ്പ ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. തങ്ങളെ പീഡിപ്പിച്ചുവെന്നാരോപിച്ച് പുഷ്പയുടെ വീട്ടുജോലിക്കാരികളാണ് പരാതി നല്‍കിയത്.
ഡിഎംകെ എംപി തിരുച്ചി ശിവയുമായി ശണ്ഠ കൂടിയതിനെതുടര്‍ന്ന് അണ്ണാ ഡിഎംകെയില്‍ നിന്ന് പുഷ്പയെ പുറത്താക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക