|    Jul 22 Sun, 2018 12:33 pm
FLASH NEWS

ശശികല പുഴുത്ത നാവുകൊണ്ട് മതേതരഎഴുത്തുകാരെ ഭീഷണിപ്പെടുത്താന്‍ വരേണ്ട: പി സുരേന്ദ്രന്‍

Published : 12th September 2017 | Posted By: fsq

 

പരപ്പനങ്ങാടി: ശശികലയുടെ പുഴുത്താനാവിന്റെ ദുര്‍ഗന്ധം കുറച്ചുകാലങ്ങളായി മലയാളി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുംഈ  നാവുകൊണ്ട് മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്താന്‍ വരേണ്ടതില്ലെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍. പരപ്പനങ്ങാടിയില്‍ ശിഹാബ്തങ്ങള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച   ‘ശിഹാബ്തങ്ങള്‍ ദര്‍ശനവും, സന്ദേശവുംചതുര്‍ദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.  ശശികലയെപോലുള്ളവരുടെ വാക്കുകളില്‍ ഭയപ്പെടുന്നവരല്ല മലയാളീ എഴുത്തുകാര്‍.സംഘപരിവാറിന്റെ തോക്കുകൊണ്ട് എഴുത്തുകാരന്റെയും, കലാകാരന്റെയും ആര്‍ദ്രവും, ദുര്‍ബലവുമായ ഹൃദയത്തെ  നിശ്ചലമാക്കാന്‍ സാധിച്ചേക്കും. പക്ഷെ അവരുടെ മസ്തിഷ്‌കത്തെ തകര്‍ക്കാന്‍ ആ തോക്കുകള്‍ക്ക് കഴിയില്ല. കാരണം അതില്‍ വലിയ ചരിത്രമുണ്ട്.ഹിറ്റ്‌ലറുടെ കാലത്ത് ഇതിനേക്കാള്‍ വലിയ ഭീഷണികളിലൂടെ കലാകാരന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.ആ കലാകാരന്മാര്‍ ആരും തന്നെ ആത്മഹത്യ ചെയ്തിട്ടില്ല. ഹിറ്റ്‌ലര്‍ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്ത ചരിത്രമാണ് ലോകത്തുള്ളത്. അത്തരം ചരിത്രങ്ങള്‍ ശശികലയെപോലുള്ളവര്‍ എടുത്ത് വായിച്ചുനോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss