ശശികല ടീച്ചര്‍ക്കെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കും: എസ്പി
Published : 17th October 2016 | Posted By: SMR
കാസര്‍കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചര്‍ കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്ത് നടത്തുന്ന വര്‍ഗീയ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി എടുക്കണമെന്ന കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറിന്റെ പരാതിയില്‍ യുട്യൂബും സാമൂഹിക മാധ്യമങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്പി തോംസണ്‍ ജോസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിദ്വേഷപരമായ പ്രസംഗം നടത്തി ജനങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി ഷൂക്കുര്‍ കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയത്. ഒരു മതേതര സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ശശികല ടീച്ചറുടെ പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും പരാതിയില്‍ പറയുന്നുണ്ട്.
മുജാഹിദ് നേതാവ് ശംസുദ്ദീന്‍ പാലത്തിനെതിരേയും ഷുക്കൂര്‍ നേരത്തേ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
പ്രകോപനപരമായി പ്രസംഗം നടത്തി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് ശംസുദ്ദീന്‍ പാലത്തിനെതിരേ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം യുഎപിഎ അനുസരിച്ചു കേസെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ശശികല ടീച്ചര്‍ക്കെതിരേയും പരാതി നല്‍കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.