|    Mar 23 Thu, 2017 3:38 am
FLASH NEWS

ശശികലയ്‌ക്കെതിരേ യുഎപിഎ; സഭയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

Published : 3rd November 2016 | Posted By: SMR

sasikalateacher

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയ്‌ക്കെതിരേ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മുസ് ലിംലീഗ് അംഗം കെ എം ഷാജിയാണ് സബ്മിഷനിലൂടെ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മതസ്പര്‍ധ പരത്തുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രാസംഗികനായ ശംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്തി കേസെടുത്ത പോലിസ്, അതേ കുറ്റംചെയ്ത ശശികലയ്‌ക്കെതിരേ ഈ വകുപ്പ് ചുമത്താതിരിക്കുന്നത് തെറ്റായ പ്രചാരണങ്ങള്‍ക്കിടയാക്കിയിരിക്കുകയാണെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി.
എന്നാല്‍, മറുപടി പറഞ്ഞ മുഖ്യമന്ത്രി ശശികലയുടെ വിവാദപ്രസംഗത്തെക്കുറിച്ചോ യുഎപിഎ ചുമത്തുന്നതിലെ ഇരനീതിയെക്കുറിച്ചോ യാതൊരു പരാമര്‍ശവും നടത്തിയില്ല. മതസ്പര്‍ധ വളര്‍ത്തുന്നതുമായി ബന്ധപ്പെ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇതുവരെ നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിുണ്ടെന്നും മറ്റു മതങ്ങള്‍ വെറുക്കപ്പെടേണ്ടവയാണെന്നു പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മതസഹിഷ്ണുതയ്ക്ക് പേരുകേ കേരളത്തിലെ ഇത്തരത്തിലുള്ള നടപടികള്‍ വളരെ ഗൗരവമായിത്തന്നെയാണു സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച്, ജനമൈത്രി സംവിധാനങ്ങളിലൂടെ പോലിസ് ക്രിയാകമായി ഇക്കാര്യത്തില്‍ ഇടപെടുകയാണ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലോ സാമുദായിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ള പരസ്യപ്രസംഗങ്ങള്‍ നടത്തുന്നതോ ലഘുലേഖകളുടേയോ മാധ്യമങ്ങളിലൂടെയോ പരസ്യപ്പെടുത്തുന്നതോ വളരെ ഗൗരവമായാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പൊലുടന്‍തന്നെ പോലിസ് കാര്യക്ഷമമായി ഇടപെ് തുടര്‍ന്നുണ്ടാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്താറുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരസ്യപ്രസംഗം നടത്തുകയോ സോഷ്യല്‍ മീഡിയ വഴിയോ മാധ്യമങ്ങളിലൂടെയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിുണ്ട്. ആ കേസുകളില്‍ അന്വേഷണം നടന്നുവരികയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫാഷിസ്റ്റ് മനോഭാവമുള്ള കേന്ദ്രസര്‍ക്കാരിന്റെ യുഎപിഎ പോലുള്ള ടൂളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിക്കുമേല്‍ കുതിരകയറാന്‍ വരുമ്പോള്‍ നാം സൂക്ഷിക്കണമെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വ്യാപകമായി യുഎപിഎ അടക്കമുള്ള ഫാഷിസ്റ്റ് ടൂളുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 1,418 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക