|    Oct 21 Sun, 2018 4:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശശികലയ്‌ക്കെതിരേ നടപടി സ്വീകരിക്കുക : എന്‍ഡബ്ല്യൂഎഫ്

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തി വിവാദ പ്രസ്താവനയിറക്കിയ ശശികല ടീച്ചര്‍ മതേതര കേരളത്തിന് അപമാനമാണ്. ഇത്തരം പ്രസ്താവനകളിലൂടെ അവരുടെ നീചമായ വര്‍ഗീയ മുഖമാണ് വെളിവാകുന്നത്. വിവാദ പ്രസ്താവനകളിറക്കി ഹിന്ദുത്വ വര്‍ഗീയതക്കെതിരേ തൂലികയേന്തുന്നവരെ നിശ്ശബ്ദമാക്കാമെന്നത് ശശികലയുടെ വ്യാമോഹമാണ്. വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ സാധിച്ചാലും അവരുടെ ആശയാദര്‍ശങ്ങളെ കുഴിച്ചുമൂടാന്‍ സാധിക്കില്ല. കേരളത്തിലെ മതേതരത്വം തകര്‍ക്കുകയാണ് ശശികലയെ പോലുള്ളവരുടെ ലക്ഷ്യം. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്ന ശശികല ടീച്ചര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ വരുംദിനങ്ങളില്‍ എന്‍ഡബ്ല്യൂഎഫ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ഹബീബ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss