|    Oct 21 Sun, 2018 1:39 pm
FLASH NEWS
Home   >  Kerala   >  

ശശികലയ്‌ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published : 10th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. സ്ത്രീയാണെന്ന പരിഗണന ഉപയോഗപ്പെടുത്തി ശശികല നിരന്തരം വിദ്വേഷ പ്രസംഗം നടത്തുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഗൗരി ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍ കൊല്ലപ്പെടാമെന്നായിരുന്നു ശശികലയുടെ വിദ്വേശപ്രസംഗം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss