|    Jul 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശികലയ്ക്ക് പ്രത്യേക പരിഗണനയില്ല:കര്‍ണാടക സര്‍ക്കാര്‍

Published : 14th September 2017 | Posted By: fsq

 

ബാംഗ്ലൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണ ഡിഎംകെ നേതാവ് ശശികലയ്ക്കു പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നു കര്‍ണാടക സര്‍ക്കാര്‍. എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന പരിഗണന മാത്രമേ ശശികലയ്ക്കും ലഭിക്കുന്നുള്ളൂ. ശശികലയ്ക്കും ഇളവരശിക്കും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും താന്‍ കഴിഞ്ഞദിവസം അവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശശികലയും ഇളവരശിയും അഴിമതിക്കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരാണ്. ശശികലയ്ക്കു ജയിലില്‍ എന്തെങ്കിലും ജോലി നല്‍കിയിട്ടുണ്ടോ എന്നു താന്‍ അന്വേഷിച്ചിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കില്‍ അവര്‍ക്കു ജോലി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss