|    Oct 16 Tue, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശികലയെ പുറത്താക്കിയതിനെതിരേ ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വി കെ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കംചെയ്ത് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചത്. വാദം ബലപ്പെടുത്താനായി പാര്‍ട്ടിയുടെ ഭരണഘടനയും വസ്തുതകളും അടങ്ങിയ നിവേദനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതായി കമ്മീഷന്‍ അംഗവും രാജ്യസഭാ എംപിയുമായ വിജില  സത്യനാഥ് പറഞ്ഞു. താല്‍ക്കാലിക സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss