|    Oct 20 Sat, 2018 5:16 am
FLASH NEWS
Home   >  National   >  

ശശികലയെ പുറത്താക്കി;ജയലളിതയുടെ ഓര്‍മക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും

Published : 12th September 2017 | Posted By: mi.ptk

ചെന്നൈ: വികെ ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഇന്നു ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മയ്ക്കായ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനം യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനാണ് പാര്‍ട്ടിയുടെ ചുമതല.
ഇപിഎസ്-ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തില്‍ പനീര്‍ശെല്‍വം വച്ച നിബന്ധനകളിലൊന്നായിരുന്നു ശശികലയെ പുറത്താക്കുക എന്നത്. ശശികലയുടെ മരണത്തിന് ശേഷം ഡിസംബറില്‍ പാര്‍ട്ടിയില്‍ നേതൃത്വസ്ഥാനത്തെത്തിയ ശശികലയുടെ പ്രാമുഖ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss