ശശികലയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം, വല്ലപ്പുഴ സ്കൂളില്‍ അധ്യയനം മുടങ്ങി
Published : 7th November 2016 | Posted By: G.A.G

വല്ലപ്പുഴ : വര്‍ഗ്ഗീയ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് ബഹിഷ്കരിച്ചു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ സ്കൂളിന് അവധി നല്കി.
ശശികല ടീച്ചറെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹബഹിഷ്കരിക്കുകയായിരുന്നു. വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും നടന്നു.
ശശികലയ്ക്ക് എതിരായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്കൂളിലെ മതിലുകളില്‍ നോട്ടീസുകളും പതിച്ചിട്ടുണ്ട്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴക്കാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്.ശശികല സ്കൂളില്‍ തുടരുന്നത് നാടിനും സ്കൂളിനും അപമാനമാണെന്ന് ജനകീയ പ്രതികരണ വേദിയും ആരോപിച്ചിരുന്നു. വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റമടക്കം ചാര്‍ജ് ചെയ്യപ്പെട്ട വ്യക്തിയാണ് ശശികലയെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്നത് സ്കൂളുകളില്‍ ആണെന്നിരിക്കെ ഇത്തരം ശശികലമാരുടെ അധ്യാപനം ഒരു നിലയ്ക്കും അനുവദിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും കൊലവിളി നടത്താനും ആര്‍എസ്എസിന് പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി ആരോപിച്ചിരുന്നു. ശശികലയുടെ മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ കേരള പോലീസ് 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്ക്കെതിരെ കേസെടുത്തത്. ഏറെക്കാലം വല്ലപ്പുഴയില്‍ ജോലിചെയ്ത ശേഷം നാടിനെ പാകിസ്ഥാനായി ഉപമിച്ച് മതവിദ്വേഷ പ്രസംഗങ്ങളും, കൊലവിളികളും നടത്തുന്ന കെപി ശശികല ഇനി സ്കൂള്‍ വിടുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാരും വിദ്ധ്യാര്‍ത്ഥികളും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.