|    Jun 19 Tue, 2018 3:46 pm
FLASH NEWS

ശശികലയുടെ ഭര്‍ത്താവിന് കരള്‍മാറ്റ ശസ്ത്രക്രിയ

Published : 5th October 2017 | Posted By: fsq

 

ചെന്നൈ: ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ കരള്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. ശശികലയുടെ ബന്ധുവും അണ്ണാ ഡിഎംകെ നേതാവുമായ ടിടിവി ദിനകരനാണ് ഇക്കാര്യം അറിയിച്ചത്. നടരാജന്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഒരു കോര്‍പറേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നടരാജനെ കാണുന്നതിന് ശശികല 15 ദിവസത്തെ പരോളിന് അപേക്ഷിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണത്താല്‍ ജയിലധികൃതര്‍ തള്ളി. പരോള്‍ അപേക്ഷയില്‍ മതിയായ വിവരങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് തള്ളിയതെന്ന് ദിനകരന്‍ പറഞ്ഞു. അപേക്ഷ പൂര്‍ണമായിരുന്നുവെങ്കില്‍ പരോള്‍ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss