|    Oct 15 Mon, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശികലയുടെ ജയിലിലെ ആര്‍ഭാടജീവിതം പുറത്തുവിട്ട ഡിഐജിക്ക് പോലിസ് മെഡല്‍

Published : 18th September 2017 | Posted By: fsq

 

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജിയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്കു രാഷ്ട്രപതിയുടെ പോലിസ് മെഡല്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തില്‍  രാജ്ഭവനില്‍ വച്ചാണു ഗവര്‍ണര്‍ വാജുഭായ് വാല മെഡല്‍ സമ്മാനിച്ചത്. ശശികല ജയിലില്‍ ആര്‍ഭാടജീവിതമാണു നയിക്കുന്നതെന്നും അതിനായി അവര്‍ മുടക്കിയ രണ്ടു കോടി രൂപയെക്കുറിച്ചും ജൂലൈയിലായിരുന്നു അന്നത്തെ ജയില്‍ ഡിഐജിയായിരുന്ന രൂപ റിപോര്‍ട്ട് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss