|    Feb 27 Mon, 2017 8:03 am
FLASH NEWS

ശശികലക്കെതിരേ കേസ്: സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകം

Published : 27th October 2016 | Posted By: Navas Ali kn

crimi

സാമൂഹികാന്തരീക്ഷം സകര്‍ക്കുന്ന വിധത്തില്‍ പ്രസംഗിച്ചതിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനം നിര്‍ണ്ണായകമാകും. പരാതിക്കാരനായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷൂക്കൂര്‍ ആവശ്യപ്പെട്ട പ്രകാരം 153 (എ) വകുപ്പ് പ്രകാരം തന്നെയാണ് അല്‍പ്പം വൈകിയെങ്കിലും പോലിസ് കേസെടുത്തത്. അറസ്റ്റു ചെയ്ത് 40 ദിവസം വരെ റിമന്റില്‍ വെക്കാവുന്ന വകുപ്പാണ് ഇത്. സര്‍ക്കാര്‍ ജീവനക്കാരിയും സംസ്ഥാന നേതാവുമായതിനാല്‍ ശശികല ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങിനെ വന്നാല്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദം കോടതിയില്‍ നിര്‍ണ്ണായകമാകും.
മതവികാരം പ്രചരിപ്പിക്കുകയും അന്യമത വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന രീതിയില്‍ ശശികല കേരളത്തിലൂടനീളം നൂറുകണക്കിന് വേദികളില്‍ നടത്തിയ പ്രസംഗത്തിന്റെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനും ഡിജിപി തയ്യാറായാല്‍ ശശികല ജയിലില്‍ പോകേണ്ടവരും. പക്ഷേ ഇങ്ങിനെയൊരു നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് ആവശ്യപ്പെടുമോ എന്നാണ് കാണേണ്ടത്. പട്ടാമ്പി സ്‌കൂളിലെ അധ്യാപികയായ ശശികലയെ റിമാന്റ് ചെയ്ത് 48 മണിക്കൂറിലധികം ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അവര്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ ബിജെപി നേതാവ് ഒ രാജഗോപാലുമായി മുഖ്യമന്ത്രിക്കുള്ള അടുത്ത ബന്ധം ഇതിനെല്ലാം വിലങ്ങുതടിയാകുമോ എന്ന സംശയം ഉരുന്നുണ്ട്. ശശികലക്കെതിരെയുള്ള കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കുന്നില്ലെങ്കില്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി തുടര്‍ നടപടി വൈകിക്കാന്‍ കഴിയും. ഇതേ നിലപാടാണ് കേസിന്റെ വിചാരണയിലും സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ നിയമ നടപടികളില്‍ നിന്നും അവര്‍ക്ക് സ്വതന്ത്രയാകാനും സാധിക്കും. ശശികലക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച താല്‍പര്യമില്ലായ്മ മറ്റു വിഷയങ്ങളിലും തുടരുകയാണെങ്കില്‍ രാധാകൃഷ്ണനെയും ശശികലയെയും പോലെ കേരളത്തില്‍ സംഘ്പരിവാരത്തിന്റെ വളര്‍ച്ചക്കു വേണ്ടി വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രോല്‍സാഹാനമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,225 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day