|    Oct 21 Sun, 2018 2:23 pm
FLASH NEWS

ശശികലക്കെതിരേയുള്ള കേസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ : ജില്ലാ ജമാഅത്ത് യൂത്ത് കൗണ്‍സില്‍

Published : 15th September 2017 | Posted By: fsq

 

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് പി കെ ശശികലക്കെതിരേ പോലിസ് കേസെടുത്തു എന്നു പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് ജില്ലാ ജമാഅത്ത് യൂത്ത് കൗണ്‍സില്‍ കമ്മിറ്റി കുറ്റപ്പെടുത്തി.ഐപിസി 153 ാം വകുപ്പാണ് ശശികലക്കെതിരേ ചുമത്തിയിരിക്കുന്നത്. പോലിസ് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണിത്. അതേസമയം കഴിഞ്ഞ മാസം വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരായ 40 പേര്‍ക്കെതിരേ 153 (എ) വകുപ്പ് ചുമത്തി ജയിലിലടച്ചു. സര്‍ക്കാരിന്റെ ഈ ഹിന്ദുത്വ പ്രീണന നിലപാടാണ് തുടര്‍ച്ചയായി നാടുനീളെ നടന്ന് വിദ്വേഷപ്രചാരണം നടത്താന്‍ ശശികലക്ക് ധൈര്യം പകരുന്നത്. എംഎല്‍എയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും നല്‍കിയ പരാതികളോടുള്ള പോലിസിന്റെ സമീപനം അവഹേളനപരമാണ്.    ഫാഷിസത്തിനെതിരേ പോരാടുന്നു എന്ന് പെരുമ്പറയടിക്കുന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും വിവേചനവും കാപട്യവുമാണ് ഇതുവഴി തുറന്നുകാട്ടപ്പെടുന്നത്. 153 (എ), യുഎപിഎ എന്നീ മാരകവകുപ്പുകള്‍ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യൂത്ത് കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് എംകെ എ ലത്തീഫ്, ജന. സെക്രട്ടറി കെ കെ അബ്ദുല്ല എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഇരുവരും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss