|    Dec 17 Sun, 2017 4:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശശാങ്ക് മനോഹര്‍ ബിസിസിഐയെ തകര്‍ക്കുന്നു: അനുരാഗ് ഠാക്കൂര്‍

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐസിസി അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെതിരേ കടുത്ത വിമര്‍ശനവുമായി ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ബിസിസിഐയെ ശശാങ്ക് മനഃപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കെയാണ് ശശാങ്ക് മനോഹറിന് ഐസിസി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ബിസിസിഐയില്‍ നിന്നു രാജിവയ്ക്കുകയായിരുന്നു.  ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ശശാങ്ക് മനോഹറിനെ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും തോന്നിയപ്പോഴാണ് മനോഹര്‍ ബോര്‍ഡിനെ വിട്ടുപോയത്. എന്നാല്‍, ഇപ്പോള്‍ ബിസിസിഐക്ക് ഒരാവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്നോട്ടുവന്നു സഹായിക്കുന്നില്ല. അദ്ദേഹം ബിസിസിഐയില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല. ശശാങ്ക് ഇന്നത്തെ നിലയിലെത്താന്‍ കാരണം ബിസിസിഐ ആണെന്നത് മറക്കരുത്. ടെസ്റ്റ് ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റിന്റെ എല്ലാ രൂപവും നിലനില്‍ക്കണമെന്നാണ്  നിലപാടെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss