|    Feb 18 Sun, 2018 2:49 am
FLASH NEWS

ശവതുല്യമായ മൗനം അപകടം: അലന്‍സിയര്‍

Published : 15th January 2017 | Posted By: fsq

 

കാസര്‍കോട്: ശവതുല്യമായ മൗനം അപകടമാണെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞു. എസ്എഫ്‌ഐ ജില്ലാ വിദ്യാര്‍ഥിനി ക്യാമ്പ് ചെന്നിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അലന്‍സിയര്‍. ഫാസിസം രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കുന്നതിനെതിരെയാണ് താന്‍ കാസര്‍കോട് നാടകത്തിലൂടെ പ്രതികരിച്ചത്. ഇതിനെ അഭിനന്ദിച്ചവരും— വിമര്‍ശിച്ചവരുമുണ്ട്. താന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് വിമര്‍ശിച്ചവരുണ്ട്. സിനിമാനടനായതിനാല്‍ തനിക്ക് നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. ഈ വര്‍ഷം അഭിനയിക്കുന്നതിനേക്കാള്‍ ഏറെയാണ് ഒഴിവാക്കിയ ചിത്രങ്ങള്‍-അദ്ദേഹംപറഞ്ഞു.  ബഹുസ്വരതയുടെ നാട് ഏകസ്വരത്തിലേക്ക് നീങ്ങുകയാണ്. ഇത് സ്വേഛാധിപത്യത്തിലേക്ക് നയിക്കും. ദേശീയത അടിവസ്ത്രമല്ല. ദേശീയഗാനം അടിച്ചേല്‍പിക്കാനുള്ളതല്ല. ബാധ്യതയായി മറേണ്ട കാര്യമല്ല. പള്ളിയിലെ പ്രാര്‍ഥന പോലെയല്ല ദേശീയഗാനം. ഒരു രാഷ്ട്രീയപാര്‍ടിയുടെയോ വ്യക്തിയുടെയോ അല്ല രാഷ്ട്രം. നമ്മുടെയെല്ലാമാണ്. രാജ്യസ്‌നേഹിയാകാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.  താന്‍ അധ്വാനിച്ച പണം ചെലവഴിക്കാന്‍ ഭരണകൂടത്തിന്റെ അനുമതി വേണമെന്നത് ഭീകരതയാണെന്ന് അലന്‍സിയര്‍ പറഞ്ഞു. മീര ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി വൈശാഖ്, കെ മഹേഷ്, സചിത റൈ, അമ്പിളി, ശ്രീലക്ഷ്മി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ദിനേശന്‍, കെ ചന്ദ്രന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss