|    Aug 24 Thu, 2017 2:40 am
FLASH NEWS
Home   >  Kerala   >  

ശല്യംചെയ്തതിന് പരാതി നല്‍കിയ പെണ്‍കുട്ടിയ്ക്ക് നേരെ അയല്‍വാസിയുടെ ആക്രമണം

Published : 29th August 2016 | Posted By: mi.ptk

child-rape

കൊച്ചി: നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയ 16കാരിയ്ക്ക് അയല്‍വാസിയായ യുവാവിന്റെയും സുഹൃത്തുക്കളുടെയും ക്രൂര മര്‍ദ്ദനം. പെരുമ്പാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് ശരീരമാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. നിരവധി തവണ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
പ്രേമാഭ്യര്‍ത്ഥന നടത്തി പുറകെ നടന്ന 24കാരനെതിരെ പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും നടപടിയെടുത്തിരുന്നെങ്കില്‍ തനിയ്ക്ക് ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.പരിക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക