|    Jan 21 Sat, 2017 1:43 am
FLASH NEWS

ശര്‍മിളയ്ക്ക് എന്‍ഡബ്ല്യുഎഫിന്റെ ആദരം

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച്, രാഷ്ട്രീയത്തിലിറങ്ങി മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിളയുടെ തീരുമാനത്തെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് അഭിനന്ദിച്ചു.
കഴിഞ്ഞ 16 വര്‍ഷക്കാലം അഫ്‌സ്പയ്‌ക്കെതിരേയുള്ള ഇറോം ശര്‍മിളയുടെ സമരത്തിന് പിന്തുണയുമായി നിന്ന മണിപ്പൂരിലെ ജനങ്ങളുടെ, നിരാഹാരം നിര്‍ത്തിയതിനോടുള്ള പ്രതികരണം നിര്‍ഭാഗ്യകരമാണ്. എന്നാല്‍, നിരാഹാരം അവസാനിപ്പിച്ച ഇറോം ശര്‍മിള രാഷ്ട്രീയത്തിലിറങ്ങി തന്റെ ആവശ്യം ഉയര്‍ത്തിപ്പിടിച്ച് മണിപ്പൂരിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരാനാണ് തീരുമാനിച്ചത്.
ആ തീരുമാനം മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തീരുമാനത്തെ ജനങ്ങള്‍ എക്കാലത്തെയും പോലെ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെ പോലുള്ള ന്യൂനപക്ഷ സംഘടനകള്‍ ഇറോം ശര്‍മിളയുടെ പോരാട്ടവഴികളില്‍ പിന്തുണയുമായി എന്നുമുണ്ട്.
രേണുകാ ഷഹാനയെപോലുള്ള വ്യക്തിത്വങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളുമെല്ലാം ശര്‍മിളയ്ക്കു പിന്തുണയുമായി ഇനിയുമെത്തുമെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക