|    Oct 20 Sat, 2018 9:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശരീരത്തിലെ മാംസം ഭക്ഷിക്കുന്ന ബാക്റ്റീരിയ : ആസ്‌ത്രേലിയയില്‍ ആശങ്ക

Published : 22nd September 2017 | Posted By: fsq

 

സിഡ്‌നി: ശരീരത്തിലെ മാംസം ഭക്ഷിക്കുന്ന ബാക്റ്റീരിയകളുടെ ആക്രമണം ആസ്‌ത്രേലിയയില്‍ ആശങ്കയ്ക്കു കാരണമാവുന്നു. ബുറൂലി അള്‍സര്‍ രോഗാവസ്ഥയിലേക്കാണ് സൂക്ഷ്മ ജീവികളുടെ ആക്രമണം ബാധിക്കുന്നവര്‍ എത്തിച്ചേരുന്നത്. കുഷ്ടരോഗത്തിനു സമാനമായ ലക്ഷണം പുലര്‍ത്തുന്ന രോഗബാധയില്‍ ശരീരത്തിലെ മാംസം അഴുകിപ്പോവുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരം രോഗാം കണ്ടെത്തിയത്. ആസ്‌ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരിക്കും സപ്തംബറിനുമിടെ 159 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. തൊലിക്കകത്തു പ്രവേശിക്കുന്ന ബാക്റ്റീരിയ കോശങ്ങള്‍ ഭക്ഷിക്കുന്നതു വഴിയാണ് രോഗമുണ്ടാവുന്നത്. ഒരു ചെറിയ മുറിവില്‍നിന്ന് കാല്‍മുട്ടിലെ മാംസം അഴുകുന്ന തരത്തിലേക്കാണു രോഗം കഠിനമായതെന്ന് ബുറൂലി അള്‍സര്‍ ബാധിതയായ എല്ല ക്രോഫ്റ്റ്‌സ് (13) പറയുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൊന്നും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. സാധാരണ ആന്റി ബയോട്ടിക്കുകള്‍ കൊണ്ടു രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നും ക്രോഫ്റ്റ്‌സിനെ ചികില്‍സിച്ച ഡോക്ടര്‍ ഡാനിയല്‍ ഒബ്രയേന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss