|    Oct 23 Mon, 2017 4:02 am
Home   >  Life  >  Health  >  

ശരീരം മെലിയാന്‍ മരുന്ന് കഴിച്ച യുവാവ് മരിച്ചു

Published : 7th April 2016 | Posted By: swapna en

Manu-

ഇടുക്കി: ശരീരം മെലിയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പച്ചമരുന്ന കഴിച്ച മിമിക്രി താരം മരിച്ചു.കട്ടപ്പന വലിയകണ്ടം മനു എസ് നായര്‍ (26)ആണ് മരിച്ചത്. അമിത വണ്ണമുള്ള മനു വണ്ണം കുറയ്ക്കാനായി നാലുമാസമായി കമ്പനിയുടെ ആയൂര്‍വേദമരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഈ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മനുവിന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുകയായിരുന്നു.ഇത് ഹൃദയാഘാതത്തിന് കാരണമാവുകയായിരുന്നു.
നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മനുവിനെ   ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇന്‍സുലിന്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍  ചികില്‍സ തേടാതെ ബന്ധുക്കള്‍ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മനുവിന് ഹൃദയാഘാതം സംഭവിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.  പ്രമേഹം കൂടിയതിന് തുടര്‍ന്ന് ഇതേ കമ്പനിയുടെ മറ്റൊരു മരുന്നും മനു കഴിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക