|    Oct 16 Tue, 2018 8:57 am
FLASH NEWS

ശരീരം അഴുകിയ നിലയില്‍ കണ്ട വൃദ്ധയ്ക്ക് സ്‌നേഹവീട്ടില്‍ അഭയം

Published : 23rd September 2017 | Posted By: fsq

 

ഹരിപ്പാട്: ശരീരം അഴുകിയ നിലയില്‍ കണ്ട വൃദ്ധക്ക് ഹരിപ്പാട് ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ അഭയം. ആലപ്പുഴ കളര്‍കോട് സനാധനപുരം വടക്കേ വേലിക്കകത്ത് വീട്ടില്‍ ശോഭന (74) നെയാണ്  സ്‌നേഹവീട് ഏറ്റെടുത്തത്. ഭര്‍ത്താവ് മരണപ്പെട്ട ശോഭനയ്ക്ക് മക്കളില്ല. തനിക്കുണ്ടായിരുന്ന സ്വത്തുക്കള്‍ തന്റെ സഹോദരന് എഴുതിനല്‍കുകയും ചെയ്തിരുന്നു. സഹോദരന്റെ മരണത്തെതുടര്‍ന്ന്  സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ മക്കളുടെ കൈവശം എത്തപ്പെട്ടു. അടുത്തുള്ള അമ്പലങ്ങളില്‍ പോയി ഭക്ഷണം കഴിക്കുകയും ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇന്ദുടീച്ചറും ഭക്ഷണം  നല്‍കിവന്നിരുന്നു. കഴിഞ്ഞ ഒരുമാസമായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് ഇന്ദുടീച്ചര്‍ വീട്ടില്‍ അന്വേഷിച്ചെക്കിയപ്പോഴാണ് ദുര്‍ഗന്ധം വമിച്ച് ശരീരമാസകലം മുറിവേറ്റ് അഴുകിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴ സൗത്ത് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തിലാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍, ഗാന്ധിഭവന്‍ പ്രവര്‍ത്തകരായ ലവംഗതദേവി, അബീസ് പടനിലം എന്നിവര്‍ചേര്‍ന്ന് ഏറ്റെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ ഡോക്ടര്‍മാരും, ജീവനക്കാരും ചേര്‍ന്ന് മുറിവുകള്‍ വൃത്തിയാക്കി പ്രാഥമിക ചികില്‍സനല്‍കി. ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ അത്താഴക്കൂട്ടം സെക്രട്ടറി എ ആര്‍ നൗഷാദ്, സൗത്ത് എസ്‌ഐ രാജേഷ്, ഇന്ദുടീച്ചര്‍, നാട്ടുകാര്‍ സന്നിഹിതരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss