|    Apr 24 Mon, 2017 10:36 pm
FLASH NEWS

ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നാളെ

Published : 3rd November 2016 | Posted By: SMR

പത്തനംതിട്ട: മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളില്‍ കൈകടത്തി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേര ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് മൂന്നിന് ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കുലശേഖരപതിയില്‍ നിന്ന് ആരംഭിക്കുന്ന റാലി പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന യോഗം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. പി എ ഷെരീഫുദ്ദീന്‍ മൗലവി അധ്യക്ഷത വഹിക്കും. കടയ്ക്കല്‍ ജുനൈദ് മുഖ്യപ്രഭാഷണം നടത്തും.  അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, പി എ ശെരീഫുദ്ദീന്‍ മൗലവി, എം എ സിറാജുദ്ദീന്‍ അബ്‌റാറി, എച്ച് ഷാജഹാന്‍, സാജിദ് റഷാദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day