|    Feb 22 Wed, 2017 5:07 pm
FLASH NEWS

ശരീഅത്ത് സംരക്ഷണ റാലിക്കെതിരേ കേസ്; വായ്മൂടിക്കെട്ടിയുള്ള മാര്‍ച്ച് മാറ്റിവച്ചു

Published : 23rd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: മേഖലാ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത സംഭവത്തില്‍ ഇന്ന് നടത്താനിരുന്ന വായമൂടിക്കെട്ടിയുള്ള ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് മാറ്റി വച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കോഓഡിനേഷന്‍ ഭാരവാഹികളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും കേസ് പുനപരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വായമൂടികെട്ടി പ്രകടനം മാറ്റിവച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ചര്‍ച്ചയില്‍ മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസയ്‌നാര്‍ ഹാജി, ടി പി അലി ഫൈസി, ബഷീര്‍ ആറങ്ങാടി എന്നിവരാണ് ചര്‍ച്ച നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക