|    Oct 21 Sun, 2018 7:59 pm
FLASH NEWS

ശരീഅത്ത് വിരുദ്ധ നീക്കങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും: ജംഇയ്യത്തുല്‍ ഉലമ

Published : 9th January 2017 | Posted By: fsq

 

ബാലരാമപുരം: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിച്ച് ശരീഅത്തിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഭിന്നതകള്‍ മാറ്റിവച്ച് സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമല നെയ്യാറ്റിന്‍കര താലൂക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ പറയപ്പെടുന്ന സമ്പൂര്‍ണ മദ്യനിരോധനമുള്‍പ്പെടെ സാമൂഹിക സുരക്ഷിതത്വത്തിന് അനിവാര്യമായ നിര്‍ദേശങ്ങളെക്കുറിച്ചൊന്നും ചര്‍ച്ചകള്‍ പോലും നടത്താതെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ കുല്‍സിത ശ്രമം നടത്തുന്നതിന്റെ ഗൂഢലക്ഷ്യം തിരിച്ചറിയാനുള്ള വിവേകം മുസ്‌ലിംകള്‍ക്കുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 13നു ബാലരാമപുരത്ത് ശരീഅത്ത് സംരക്ഷണ റാലി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ താലൂക്ക് പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി, ജനറല്‍ സെക്രട്ടറി പേഴുമ്മൂട് നാസിമുദ്ദീന്‍ മൗലവി, വിലപള്ളി ജമാഅത്ത് പ്രസിഡന്റ് എം എ ഇബ്്‌റാഹീം, കടയ്ക്കല്‍ എം ശിഹാബുദ്ദീന്‍ മൗലവി പങ്കെടുത്തു.റേഷന്‍ കാര്‍ഡ്: പരാതികള്‍ 10 വരെ തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിന്റെ പരിധിയിലുള്ള റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന, മുന്‍ഗണനേതര പട്ടിക സംബന്ധിച്ച പരാതികള്‍ 10 വരെ സ്വീകരിക്കും. പരാതിക്കാര്‍ വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ രേഖകള്‍ സഹിതം രാവിലെ 10ന് ഹാജരാവണമെന്നും സമയപരിധി നീട്ടിനല്‍കില്ലെന്നു ബന്ധപ്പെട്ടവര്‍അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss