|    Jun 23 Sat, 2018 1:56 am
FLASH NEWS

ശരീഅത്തിനെതിരേയുള്ള ഭരണകൂട ഭീകരത നേരിടും: ഹൈദര്‍ ഉസ്താദ്

Published : 18th January 2017 | Posted By: fsq

 

അടിമാലി: മുസ്‌ലിം മത നിയമങ്ങളെ വികലമാക്കി ചിത്രീകരിച്ചു ഇസ്‌ലാമിക ശരീഅത്തിനെ തകര്‍ക്കാനുള്ള ഭരണകൂട ഭീകരതയെ മുസ്‌ലിം സമൂഹം ശക്തമായി നേരിടുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കുന്നം ഹൈദര്‍ ഉസ്താദ്. ജനുവരി 26ന് അടിമാലിയില്‍ നടക്കുന്ന മനുഷ്യജാലിക ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമസ്ത ഉലമഉമറ സംഗമം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത് നിയമങ്ങളില്‍ ഒരു ഭേദഗതിയും അനുവദിക്കില്ല. സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ ഏത് ത്യാഗത്തിനും മുസ്‌ലിം സമൂഹം സന്നദ്ധമാണെന്നും ഇതിന് മുസ്‌ലിം സമൂഹം ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടിമാലി റേഞ്ച് പ്രസിഡന്റ് സുല്‍ഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വണ്ണപ്പുറം ടൗണ്‍ മസ്ജിദ് ചീഫ് ഇമാം സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മൗലവി പാലമല ആമുഖ്യപ്രഭാഷണം നടത്തി. അശ്‌റഫ് ഫൈസി സ്വാഗതമാശംസിച്ചു. അബ്ദുല്‍ കബീര്‍ മൗലവി, പി ഇ ഹുസൈന്‍, ഷമീര്‍ മന്നാനി, നിയാദ് ഫൈസി, മജീദ് ഫൈസി, ഇബ്രാഹിം ദാറാനി, എം കെ മക്കാര്‍, നൗഫല്‍ റഹ്മാനി, നൈസാം, ടി എസ് ഹസന്‍, പി എസ് മുഹമ്മദ് കുന്നം, ബാപ്പുട്ടി മുരിക്കുംതൊട്ടി, ബഷീര്‍ ആനച്ചാല്‍, ടി എസ് ഹസന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss