|    Oct 23 Tue, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശരിക്കും സന്തോഷവാനാണോ? നരേന്ദ്ര മോദിയോട് പ്രകാശ്‌രാജ്

Published : 19th December 2017 | Posted By: kasim kzm

ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം നേടിയതില്‍ ശരിക്കും സന്തോഷവാനാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടന്‍ പ്രകാശ്‌രാജ്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ്‌രാജിന്റെ പ്രതികരണം. പ്രിയപ്പെട്ട പ്രധാനമന്ത്രി വിജയത്തിന് അഭിനന്ദനങ്ങള്‍. പക്ഷെ, നിങ്ങള്‍ ശരിക്കും സന്തോഷവാനാണോ എന്ന്  ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെ പ്രസിദ്ധീകരിച്ച ട്വീറ്റില്‍ പ്രകാശ്‌രാജ് ചോദിക്കുന്നു.  പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന ഒരു കുറിപ്പും പ്രകാശ്‌രാജ് ട്വീറ്റിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ 150ലധികം സീറ്റുനേടുമെന്ന് ബിജെപിയുടെ അവകാശവാദത്തിന് എന്തുപറ്റിയെന്ന് പ്രകാശ്‌രാജ് ചോദിക്കുന്നു. അഭിനന്ദനങ്ങള്‍. നിങ്ങളുടെ വികസനം കൊണ്ട് തൂത്തുവാരാമെന്നായിരുന്നല്ലേ വിചാരിച്ചിരുന്നത്. 150+ന് എന്തു സംഭവിച്ചു. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഒരുനിമിഷം നില്‍ക്കുമോ എന്നും മോദിയോട് പ്രകാശ്‌രാജ് ചോദിക്കുന്നു.  കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഗ്രാമീണ ഇന്ത്യയുടെയും അവഗണിക്കപ്പെട്ട ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ- പ്രകാശ് രാജ് ആരാഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss