|    Jun 24 Sun, 2018 6:48 am
FLASH NEWS

ശരികള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്നവരാണ് യഥാര്‍ഥ അധ്യാപകര്‍: മന്ത്രി

Published : 22nd January 2017 | Posted By: fsq

 

കോട്ടയം: അറിവ് പകര്‍ന്ന് കൊടുക്കുന്നവരല്ല ജീവിതത്തിലെ ശരികള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്നവരാണ് യഥാര്‍ത്ഥ അധ്യാപകരെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശതോത്തര രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യം നിര്‍ണയിക്കാന്‍ കഴിയാത്തതാണ് അധ്യാപകര്‍ നല്‍കുന്ന സേവനം. ക്ലാസ് മുറിയില്‍ ഇരുന്ന് പുസ്തകത്തിലെ പാഠങ്ങള്‍ക്കപ്പുറം സമൂഹം എന്തെന്ന് കുട്ടികള്‍ മനസിലാക്കണം. വിദ്യാര്‍ഥികളെ മനുഷ്യത്വ ബോധമുള്ളവരായി മാറ്റാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.എല്ലാവരും ഒന്നിച്ച് ചേരുന്ന പൊതുവേദികള്‍ നഗരത്തില്‍ നിന്ന് മണ്‍മറഞ്ഞ് തുടങ്ങി. ക്രിസ്ത്യനും മുസല്‍മാനും ഹിന്ദുവും ഒന്നിച്ചിരുന്ന് അറിവ് നേടുന്ന ക്ലാസ് മുറികളാണ് സമൂഹത്തിന് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്ന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ സമര്‍പണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ കണ്‍സിലര്‍ എസ് ഗോപകുമാര്‍, എസ് മിനി, കെ സുധ, സാം വര്‍ഗീസ്, പ്രൊഫ.ടി എം മാത്യു, ജേക്കബ് ചെറിയാന്‍, കെ എം നെസിയ, കെ ഫിലിപ്പ് വര്‍ഗീസ് സംസാരിച്ചു. തുടര്‍ന്ന് വിരമിച്ച അധ്യാപകര്‍ക്ക് യാത്രയപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss