|    Jan 20 Fri, 2017 3:35 pm
FLASH NEWS

ശരത് പവാറും താരിഖ് അന്‍വറും എല്‍ഡിഎഫ് പ്രചാരണത്തിന്

Published : 18th April 2016 | Posted By: SMR

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എന്‍സിപി ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ മെയ് 11, 12 തിയ്യതികളില്‍ കേരളത്തിലെത്തും. 11ന് വൈകീട്ട് നാലിന് കുട്ടനാട്ടിലും ആറിന് പാലായിലും ശരത് പവാര്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും.
12ന് രാവിലെ 11ന് കോട്ടയ്ക്കലിലും വൈകീട്ട് അഞ്ചിന് എലത്തൂരിലും ഏഴിന് കോഴിക്കോട്ടുമാണ് ശരത് പവാര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ താരിഖ് അന്‍വര്‍ ഏപ്രില്‍ 26ന് മലപ്പുറം ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക