|    Oct 16 Tue, 2018 12:59 am
FLASH NEWS
Home   >  National   >  

ശരത് പവാറിന്റെ മകള്‍ക്ക് മോദി മന്ത്രസ്ഥാനം വാഗ്ദാനം ചെയ്തു: ശിവസേന

Published : 11th September 2017 | Posted By: shadina sdna


മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ക്ക് മോദി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി പറയുന്നത്. എന്‍സിപി എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ മകള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനമെന്നും ഇക്കാര്യം തന്നോട് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നതായും ശിവസേന നേതാവ് സഞ്ജയ് റൗട്ട് ലേഖനത്തില്‍ പറയുന്നു. നരേന്ദ്ര മോദിയുമായി ശരത് പവാറും സുപ്രിയയും നടത്തിയ ചര്‍ച്ചയില്‍ സുപ്രിയ തന്റെ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുമെന്ന് മോദി പറഞ്ഞതായും ലേഖനത്തിലുണ്ട്‌.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss