|    Oct 24 Tue, 2017 3:10 pm
FLASH NEWS

ശരണ്യ സ്വയംതൊഴില്‍ പദ്ധതി:370 പേര്‍ അര്‍ഹത നേടി

Published : 20th October 2016 | Posted By: SMR

v
കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കിവരുന്ന ‘ശരണ്യ’ സ്വയംതൊഴില്‍ പദ്ധതിയില്‍ ജില്ലയിലെ മൂന്ന് എക്‌സ്‌ചേഞ്ചുകളിലായി അപേക്ഷ നല്‍കിയ 370 ഗുണഭോക്താക്കള്‍ അര്‍ഹത നേടി. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായകേന്ദ്രം, സാമൂഹികനീതി വകുപ്പ്, വ്യവസായ പരിശീലന കേന്ദ്രം,  ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, കൃഷിവകുപ്പ് പ്രതിനിധികള്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ എസ് അശ്വിന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ (വിജി) വി എസ് വിനോദ്, സെല്‍ഫ് എംപ്ലോയ്‌മെന്റ് ജൂനിയര്‍ ഓഫിസര്‍ കെ ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ (വിജി) ടി അബ്ദുല്‍ റഷീദ്, ജൂനിയര്‍ സൂപ്രണ്ട് എം കെ അരവിന്ദാക്ഷന്‍, ഹെഡ് ക്ലാര്‍ക്ക് ബിജു അഗസ്റ്റിന്‍, സെക്ഷന്‍ ക്ലാര്‍ക്ക് കെ ആര്‍ പ്രസില്‍രാജ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക