|    Apr 28 Fri, 2017 9:47 am
FLASH NEWS

ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല നട തുറന്നു

Published : 16th November 2016 | Posted By: SMR

ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല ധര്‍മശാസ്താക്ഷേത്രനട തുറന്നു. ഇതോടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിനു തുടക്കമായി. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു.
പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴിയിലേക്ക് അഗ്നിപകര്‍ന്നു. അവിടെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേല്‍ശാന്തിമാരെയും കൂട്ടി ശങ്കരന്‍നമ്പൂതിരി പടി കയറി. പിന്നാലെ ശരണംവിളികളോടെ അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടി. രാത്രിയോടെ പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങുകള്‍ ആരംഭിച്ചു. സന്നിധാനത്ത് ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും തുടര്‍ന്ന് മാളികപ്പുറത്ത് എം ഇ മനു നമ്പൂതിരിയുടെയും സ്ഥാനാരോഹണച്ചടങ്ങുകള്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. പുതുതായി ചുമതലയേറ്റ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല ക്ഷേത്രത്തിലും മനു നമ്പൂതിരി മാളികപ്പുറത്തും ഇന്നു പുലര്‍ച്ചെ മൂന്നിനു നട തുറക്കും. തീര്‍ത്ഥാടനകാലത്ത് എല്ലാ ദിവസവും പുലര്‍ച്ചെയും വൈകീട്ടും മൂന്നിനാണ് നട തുറക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day