ശമ്പള വിതരണത്തില്‍ കാലതാമസം പാടില്ല:ഗ്രാന്‍ഡ് മുഫ്തി
Published : 8th August 2016 | Posted By: mi.ptk

റിയാദ്: സൗദിയില്‍ ജോലി ചെയ്ത് വരുന്ന വിദേശ തൊഴിലാളികളുടെയും സ്വദേശികളുടെയും ശമ്പള വിതരണ കാര്യത്തില്‍ കാലതാമസം വരുത്തരുതെന്ന് ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ്. ശമ്പളം മുടങ്ങുന്നത് തൊഴിലാളികളെ ആശങ്കയിലാക്കാനും കൃത്യനിര്‍വഹണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഗ്രാന്‍ഡ് മുഫ്തി വ്യവസായികളോടും സ്പോണ്സര്മാരോടും നിര്‍ദേശിച്ചു.
വിയര്‍പ്പ് വറ്റുന്നതിന് മുന്‍പ് കൂലി നല്‍കണമെന്നാണ് പ്രവാചക കല്പന. ശമ്പള വിതരണത്തില്‍ കാലതാമസം വരുത്തുന്നത് തൊഴിലാളികളോടും കുടുംബത്തോടും കാണിക്കുന്ന അനീതിയാണെന്നും മുഫ്തി പറഞ്ഞു.
വേതനം നല്‍കാത്തത് പദ്ധതികള്‍ മുടങ്ങാനും തട്ടിപ്പ് നടത്താനും കാരണമാകുമെന്ന് പറഞ്ഞ മുഫ്തി കൈക്കൂലി വാങ്ങുന്നതിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പും നല്കി.കൈക്കൂലി വാങ്ങുന്നത് അര്‍ഹരെ മറികടന്ന് അനര്‍ഹര്‍ക്ക് മുന്കണന നല്കലാണെന്നും കൈക്കൂലി വാങ്ങുന്നവരെയും നല്കുന്നവരെയും മുഹമ്മദ് നബി ശപിച്ചിട്ടുണ്ടെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.