|    Nov 17 Sat, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശമ്പള വിതരണം മുടങ്ങുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സുപ്രിംകോടതിയുടെ സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം തടസ്സപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി തോമസ് ഐസക്.
മുന്‍ മാസത്തേതു പോലെ തന്നെ ശമ്പള വിതരണം നടക്കുന്നുണ്ട്. ഒക്ടോബറില്‍ ആദ്യത്തെ മൂന്നു ദിവസം 2,84,998 രൂപയുടെ 32,892 ശമ്പളബില്ലുകള്‍ മാറിയിരുന്ന സ്ഥാനത്ത് നവംബറില്‍ ഇക്കാലയളവില്‍ 3,36,952 രൂപയുടെ 41,448 ബില്ലുകളാണ് മാറിയത്. സുപ്രിംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രഷറി വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രഷറികള്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിച്ചാണ് ബില്ലുകള്‍ മാറിയത്. പുതുക്കിയ ഉത്തരവനുസരിച്ച് ശമ്പള ബില്ലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ട്രഷറി ഡയറക്ടറേറ്റിലും ജില്ലാ ട്രഷറിയിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മൂന്നു ദിവസം പിന്നിടുമ്പോള്‍ മുന്‍ മാസത്തേക്കാള്‍ കൂടുതല്‍ ബില്ലുകള്‍ മാറിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യം മറച്ചുവച്ച് ശമ്പളവിതരണം വൈകുന്നു എന്നു പ്രചരിപ്പിക്കുകയാണു തല്‍പരകക്ഷികളെന്നു മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss