|    Nov 18 Sun, 2018 11:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശമ്പള വിതരണം: ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

Published : 3rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ വരുത്തിയ ഭേദഗതി പാലിച്ച് ഒക്—ടോബറിലെ ശമ്പള വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ട്രഷറികളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ട്രഷറികള്‍ ഇന്നു രാത്രി ഒമ്പതുമണി വരെ പ്രവര്‍ത്തിക്കും. ബില്ലുകള്‍ തയ്യാറാക്കാനും ട്രഷറികളില്‍ സമര്‍പ്പിക്കുന്നതിനും ഡിഡിഒമാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ജില്ലാ ട്രഷറി തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. വകുപ്പുതലവന്‍മാരുമായും ഡിഡിഒമാരുമായും ബന്ധപ്പെട്ട് ശമ്പളവിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി വിതരണം ഉറപ്പുവരുത്തുന്നതിനും ട്രഷറി ഡയറക്ടറേറ്റില്‍ നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss