|    Jan 23 Mon, 2017 2:13 pm
FLASH NEWS

ശമ്പള വര്‍ധനക്ക് കോപ്പുകൂട്ടി എംപിമാര്‍ രാജ്യസഭയില്‍

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ശമ്പളം കൂട്ടണമെന്ന മുറവിളിയുമായി രാജ്യസഭയില്‍ എംപിമാര്‍. കാബിനറ്റ് സെക്രട്ടറിയുടെ പുതുക്കിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ ശമ്പളം വേണമെന്നാണ് എംപിമാരുടെ ആവശ്യം. ശൂന്യവേളയില്‍ ഇന്നലെ സമാജ് വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവാണ് വിഷയം ഉന്നയിച്ചതെങ്കിലും എല്ലാ എംപിമാരും ഒറ്റക്കെട്ടായി അതിനെ പിന്താങ്ങി.
ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയതിനു ശേഷം ഒരു സര്‍ക്കാര്‍ പിഎക്കു ലഭിക്കുന്നതിനേക്കാള്‍ കുറവാണ് എംപിമാരുടെ ശമ്പളമെന്ന് രാംഗോപാല്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കുറവാണ് എംപിമാരുടെ ശമ്പളമെന്ന് രാം യാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ എംഎല്‍മാരുടെ പുതുക്കിയ ശമ്പളത്തിന്റെ പകുതി പോലും എംപിമാര്‍ക്കു ലഭിക്കുന്നില്ല. തെലങ്കാന എംഎല്‍എമാര്‍ക്ക് എംപിമാരേക്കാള്‍ മൂന്നിരട്ടി ശമ്പളമുണ്ട്. പണപ്പെരുപ്പം കൂടിയപ്പോഴും എംപിമാരുടെ ശമ്പളം കൂടിയില്ല. ഇത് അംഗീകരിക്കാനാവില്ലെന്നും യാദവ് പറഞ്ഞു. എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് സര്‍ക്കാര്‍ ഐകകണ്‌ഠ്യേന പാസാക്കിയ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയെക്കുറിച്ച് സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നത് ആദ്യമായാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ആയിരക്കണക്കിനു കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി ചെലവഴിക്കുന്നത്.
ഇതിനു മടി കാണിക്കാത്ത സര്‍ക്കാരിന് എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മാത്രം മടിയാണ്. ശമ്പള വര്‍ധന പരിഗണിക്കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ കാബിനറ്റ് സെക്രട്ടറിയേക്കാള്‍ കൂടിയ ശമ്പളം വേണമെന്ന് സമാജ് വാദി പാര്‍ട്ടി എംപി ആവശ്യപ്പെട്ടു. 2.5 ലക്ഷം രൂപയാണ് കാബിനറ്റ് സെക്രട്ടറിയുടെ പരിഷ്‌കരിച്ച മാസശമ്പളം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക