|    Jan 17 Tue, 2017 12:59 am
FLASH NEWS

ശമ്പള പരിഷ്‌കരണം: വെറ്ററിനറി ഡോക്ടര്‍മാരുടെ ബഹിഷ്‌കരണ സമരം

Published : 3rd February 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണ നടപടികളിലും അവഗണനയിലും പ്രതിഷേധിച്ച് കേരള ഗവ. വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ല മൃഗാശുപത്രി പരിസരത്ത് ബഹിഷ്‌കരണസമരം നടത്തി.
പണിമുടക്കിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നടന്ന പ്രതിമാസ അവലോകനയോഗം വെറ്ററിനറി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു.
ഗീത എന്‍ പോറ്റി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, റിസ്‌ക് അലവന്‍സ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കണ്ണൂരില്‍ നടന്ന ബഹിഷ്‌കരണ സമരത്തിന് ജില്ലാ പ്രസിഡന്റ് ഡോ. ബീറ്റു ജോസഫ്, ഡോ. സരിക, ഡോ. പി എന്‍ ഷിബു, ഡോ. ആസിഫ് എം അശ്‌റഫ്, ഡോ. എ ദീപ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക