|    Nov 25 Sat, 2017 5:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശമ്പള പരിഷ്‌കരണം നഴ്‌സസ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍

Published : 1st November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച വിഷയത്തില്‍ കേരള നഴ്‌സസ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത് വെള്ളിയാഴ്ച സുപ്രിംകോടതി ഒരാഴ്ചത്തേക്ക് തടഞ്ഞുവച്ചതിനു പിന്നാലെയാണ് അസോസിയേഷന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഈ കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച നഴ്‌സിങ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍  ഹരജി നല്‍കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ കെ ഗോയലിന്റെ ബെഞ്ചാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നത്. അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കാനിരിക്കെ, അതുവരെയാണ് ശമ്പളവര്‍ധന നടപ്പാക്കുന്നത് തടഞ്ഞത്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവര്‍ധനയ്ക്കു മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിക്കൊണ്ടുള്ള തീരുമാനം ഈ മാസം 19ന് ചേര്‍ന്ന മിനിമം വേതന സമിതി എടുത്തിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നിന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ പിന്‍വലിയുന്നുവെന്നു കാണിച്ചാണ് അസോസിയേഷന്‍ ഹരജി നല്‍കിയിരിക്കുന്നത്. 2016 ജനുവരി 26ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ചുള്ള ശമ്പളവര്‍ധനയാണ് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നതെന്നും ഇതില്‍ നിന്ന് ഒളിച്ചോടാനാണ് മാനേജ്‌മെന്റുകളുടെ ശ്രമമെന്നും യുനൈറ്റഡ് നഴ്‌സിങ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക