|    May 27 Sat, 2017 12:01 pm
FLASH NEWS

ശമ്പള കുടിശ്ശിക വിതരണം: തെറ്റിദ്ധാരണാപരമായ വാര്‍ത്ത പ്രചരിക്കുന്നു

Published : 4th July 2016 | Posted By: SMR

തിരുവല്ല: റിട്ട. ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം സംബന്ധിച്ച് തെറ്റിദ്ധാരണാപരമായ വാര്‍ത്ത പ്രചരിക്കുന്നതായി തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ തോമസ് മാത്യു കുറ്റപ്പെടുത്തി. 2008ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ വൈകി പുറത്തിറക്കിയതിനാല്‍ 2013ലാണ് ഇത് നടപ്പക്കിയത്.
സര്‍വീസിലിരുന്ന ജീവനക്കാരും റിട്ടയര്‍ ചെയ്ത ജീവനക്കാരും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കുടിശ്ശിക തുക നല്‍കാതിരുന്നത്. എന്നാല്‍ പിന്നീട് കുടിശികയുടെ 50 ശതമാനം തുക ഓഹരി മൂലധനത്തില്‍ നിക്ഷേപിക്കുന്നതിന് തീരുമാനിക്കുകയും തുടര്‍ന്ന് ഭൂരിപക്ഷം ജീവനക്കാരും കുടിശിക കൈപ്പറ്റുകയും ചെയ്തു.
ജീവനക്കാരുടെ കുടിശിക കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് കാട്ടി ചില പരാതികള്‍ ലഭിച്ചതോടെ അത് പുനപ്പരിശോധിക്കുന്നതിന് ഭരണസമിതി തീരുമാനിച്ചു.
അത്തരം നടപടി പൂര്‍ത്തീകരിച്ച് വരികയാണ്.
ജീവനക്കാരുടെ വേതന സേവന വ്യവസ്ഥകള്‍ ഒന്നും തന്നെ കുടിശിക വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day