|    Mar 24 Fri, 2017 3:40 pm
FLASH NEWS

ശമ്പള കുടിശ്ശിക നല്‍കുന്നില്ല; ചെമ്മണ്ണ് ഫെമിനിവാലി ടീ കമ്പനി എംഡിയെ തൊഴിലാളികള്‍ പൂട്ടിയിട്ടു

Published : 1st August 2016 | Posted By: SMR

ഉപ്പുതറ: ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെമ്മണ്ണ് ഫെമിനിവാലി ടീ കമ്പനി എം.ഡിയെ തൊഴിലാളികള്‍ പൂട്ടിയിട്ടു.എം.ഡിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിന് ശേഷമാണ് തൊഴിലാളികള്‍ എം.ഡിയെ പൂട്ടിയിട്ടത്.നാല് മാസത്തെ ശമ്പള കുടിശികയാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്.സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് രാവിലെ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എസ് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുത്തിരുന്നു.നാല് മാസത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം എടുത്തത്.എന്നാല്‍ നാല് മാസത്തെ ശമ്പള കുടിശിക നല്‍കാന്‍ ചെമ്മണ്ണ് ഫെമിനിവാലി തോട്ടം ഉടമ തയ്യാറായിട്ടില്ല.സമീപത്തെ തോട്ടങ്ങളില്‍ കുടിശിക തുക മുഴുവനായും വിതരണം ചെയ്യുകയും ചെയ്തു.എന്നാല്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ഫെമിനി വാലിയിലെ ഉടമ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല.ഇതേ തുടര്‍ന്നാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഉച്ചയ്ക്ക് മുമ്പ് എംഡിയുമായ സംയുക്തസമരസമിതി നേതാക്കള്‍ രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ എംഡിയെ പൂട്ടിയിട്ടത്.മാനേജ്‌മെന്റിന്റ പരാതിയെ തുടര്‍ന്ന് പോലിസ് എത്തിയെങ്കിലും എംഡിയെ തുറന്നുവിടാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല.തുടര്‍ന്ന് പോലിസ് പിന്‍വാങ്ങി.പ്രശ്‌നത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഹെലിബറിയ,വള്ളക്കടവ് തുടങ്ങിയ ഈ മാനേജ്‌മെന്റിന്റെ കീഴിലുള്ള തോട്ടങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സമരസമിതി.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക