|    Jan 18 Wed, 2017 7:21 am
FLASH NEWS

ശമ്പള കുടിശ്ശിക നല്‍കാന്‍ തീരുമാനം ; പെപ്‌സി കമ്പനി തൊഴിലാളികള്‍ സമരം പിന്‍വലിച്ചു

Published : 20th October 2016 | Posted By: SMR

പാലക്കാട്: കഞ്ചിക്കോട് പെപ്‌സികോ ഇന്‍ഡ്യ ഹോള്‍ഡിങ്്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ തൊഴിലാളി യൂനിയനുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു.  അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ ആര്‍) ഡോ. ജി എല്‍ മുരളീധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.  ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് കമ്പനിയിലെ കരാറുകാരുടെ 400 ഓളം  തൊഴിലാളികള്‍ക്ക്, 2016 ജനുവരി മുതല്‍ സപതംബര്‍ 30 വരെയുള്ള ശമ്പള കുടിശ്ശിക ഒക്‌ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും.  ശമ്പള വര്‍ധന, ഷിഫ്റ്റ് അലവന്‍സ്, വാര്‍ഷിക ഇന്‍സെന്റീവ്, ബോണസ് എന്നിവയും ലഭിക്കും.  കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനവും പുരോഗതിയും ലക്ഷ്യമാക്കി, മികച്ച തൊഴില്‍ സംസ്‌കാരം ഉറപ്പാക്കാനും ടോട്ടല്‍ പ്രൊഡക്ടിവിറ്റി മാനേജ്‌മെന്റ് നടപ്പിലാക്കാനും മാനെജ്‌മെ ന്റും തൊഴിലാളികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഡോ.ജി എല്‍ മുരളീധരന്‍ അറിയിച്ചു.യോഗത്തില്‍ തൊഴിലുടമകളായ കരാറുകാരെ പ്രതിനിധീകരിച്ച് എസ് രാമദാസ്, കെ ഹരിഹരന്‍, വര്‍ഗീസ് സി തോമസ്, തൊഴിലാളികളെ പ്രതിനിധീകരിച്ച് എസ്‌രമേഷ് (സി ഐ. ടി യു), കെ സുരേഷ് (ഐ എന്‍. ടി യു സി), ജി അനില്‍കുമാര്‍ (ബി എം എസ്) എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക