|    Oct 20 Fri, 2017 11:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശമ്പളവും പെന്‍ഷനും മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിക്കണം; കേന്ദ്ര ധനമന്ത്രിക്ക് മന്ത്രി തോമസ് ഐസകിന്റെ കത്ത്

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെയും പൊതുമേഖലയിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും പൂര്‍ണമായി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും അതിനായി നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയച്ചു.
ബാങ്ക് മുഖേന ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ക്ക് അവരുടെ പ്രതിമാസ തുകയ്ക്ക് തുല്യമായ തുക ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു പങ്കും ക്ലാസ് ത്രീ, ക്ലാസ് ഫോര്‍ ജീവനക്കാരാണെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ബാങ്ക് മുഖേനയും ട്രഷറി മുഖേനയുമാണ് ശമ്പളം വാങ്ങുന്നത്. അതേസമയം, പാര്‍ട്ട്‌ടൈം-താല്‍ക്കാലിക ജീവനക്കാര്‍ അടക്കം 50,000 പേര്‍ക്ക് നേരിട്ട് പണമായാണ് ശമ്പളം നല്‍കുന്നത്. ശമ്പളം പണമായി വിതരണം ചെയ്യുന്ന ഓഫിസുകളിലേക്കു മാറ്റി നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ ആവശ്യപ്പെടുന്ന പണം മുന്‍കൂര്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആകെ 3100 കോടി രൂപ ചെലവാകും. പകരം നല്‍കാന്‍ നോട്ടില്ലാത്തതിനാലാണ് പണം പിന്‍വലിക്കാന്‍ പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ആറു മാസമെങ്കിലും സമയമെടുക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക