|    Jan 22 Sun, 2017 5:14 am
FLASH NEWS

ശമ്പളമില്ല; 3500ഓളം പുതിയ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: തസ്തിക നിര്‍ണയമോ ശമ്പളമോയില്ലാതെ ജോലി ചെയ്തുവരുന്ന 3,500ഓളം പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ച് 2014ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിയമിതരായ അധ്യാപകരാണ് സമരത്തിനൊരുങ്ങുന്നത്.
ഈ സ്‌കൂളുകളിലും അധികബാച്ചുകളിലും കഴിഞ്ഞ രണ്ടുവര്‍ഷമായി ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് തസ്തികനിര്‍ണയം നടത്താത്തതാണ് ശമ്പളം നല്‍കാനുള്ള തടസ്സം. ഏപ്രില്‍ 30നകം തസ്തിക നിര്‍ണയത്തിനുള്ള പോരായ്മകള്‍ പരിഹരിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. ഇതെത്തുടര്‍ന്നാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രാവിലെ  നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ സി ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തസ്തിക സൃഷ്ടിക്കുക എന്ന ആവശ്യത്തിനൊപ്പം ആര്‍ഡിഡി വെരിഫിക്കേഷന്‍ റിപോര്‍ട്ട് പൂര്‍ത്തീകരിച്ച് നല്‍കുക, വേതനം നല്‍കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു. തസ്തികനിര്‍ണയ വിഷയത്തില്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അടച്ചിട്ടുകൊണ്ട് അനിശ്ചിതകാല സമരം ചെയ്യുമെന്നും പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എസ് സുനിമോന്‍, ഇര്‍ഷാദ് പനോളി, എസ് എസ് അഭിലാഷ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക