|    Nov 24 Fri, 2017 7:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശമ്പളമില്ല : അങ്കണവാടി ജീവനക്കാരി ജീവനൊടുക്കി

Published : 9th November 2017 | Posted By: fsq

 

മുംബൈ: ശമ്പളം ലഭിക്കാത്തതില്‍ നിരാശയായ അങ്കണവാടി ജീവനക്കാരി ആത്മഹത്യ ചെയ്തു. സുമിത്ര സവന്ത്കര്‍ (55) ആണ് സ്വവസതിയില്‍ തൂങ്ങി മരിച്ചത്. മഹാരാഷ്ട്രയിലെ ബോര്‍ധി ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യാകുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. അഞ്ചു മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ജോലി സമ്മര്‍ദമുണ്ടെന്നും കുറിപ്പിലുണ്ട്. അങ്കണവാടി രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സവന്ത്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതുകാരണം തനിക്ക് ജോലി നഷ്ടപ്പെടുമെന്ന ഭയമാവാം ആത്മഹത്യക്ക് കാരണമെന്നും അവര്‍ പറഞ്ഞു. താന്‍ എങ്ങനെയാണ് അങ്കണവാടി നടത്തിക്കൊണ്ടു പോവുന്നതെന്ന് സര്‍ക്കാരിന് അറിയേണ്ടതില്ല. തന്റെ കൈവശം ഒറ്റ പൈസയില്ലെന്നും സവന്ത്കര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക