|    Aug 17 Thu, 2017 9:22 am
FLASH NEWS
Home   >  Kerala   >  

ശമ്പള,പെന്‍ഷന്‍ വിതരണം ആശങ്കയില്‍;42 ട്രഷറികളില്‍ പണമെത്തിയില്ലെന്ന് ധനമന്ത്രി

Published : 1st December 2016 | Posted By: mi.ptk

thomas-issac-infocus

തിരുവനന്തപുരം:സംസ്ഥാനത്തെ ശമ്പള,പെന്‍ഷന്‍ വിതരണത്തില്‍ ആശങ്കയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം ആവശ്യപ്പെട്ട തുകയുടെ പകുതി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ളത്്. കേരളത്തില്‍ 42 ട്രഷറികളില്‍ പണമെത്താത്ത സ്ഥിതിയാണുള്ളത്. നഗര പ്രദേശങ്ങളിലെ പണവിതരണം നടക്കുന്നുണ്ടെങ്കിലും നാട്ടില്‍ പുറങ്ങളിലെ ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന് പണമില്ലാത്തത് കടുത്ത ആശങ്കക്കിടയാക്കുന്നുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1000 കോടി രൂപയാണ് ആര്‍ബിഐയോട് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ 500 കോടി രൂപമാത്രമാണ് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ആവശ്യത്തിന് പണമെത്തിയില്ലെങ്കില്‍ ശമ്പളവിതരണവും പെന്‍ഷന്‍ വിതരണവും മുടങ്ങുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, ഒരാള്‍ക്ക് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാം.പണം തീര്‍ന്നുപോകുമെന്ന് കരുതി ഈ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തരുതെന്ന് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക