|    Jun 29 Thu, 2017 2:26 am
FLASH NEWS
Home   >  Kerala   >  

ശമ്പള,പെന്‍ഷന്‍ വിതരണം:രണ്ടാം ദിനവും ട്രഷറികള്‍ കടുത്ത പ്രതിസന്ധിയില്‍

Published : 2nd December 2016 | Posted By: mi.ptk

treasury

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള,പെന്‍ഷന്‍ വിതരണത്തിന്റെ രണ്ടാം ദിനവും പ്രതിസന്ധി തുടരുന്നു. ഇന്നത്തെ ആവശ്യത്തിന് മാത്രമായി വേണ്ടത് 300 കോടിയാണെന്നിരിക്കെ 12 കോടി മാത്രമാണ് ട്രഷറികളില്‍ മിച്ചമുള്ളത്. ഉച്ചവരെയുള്ള ആവശ്യത്തിനായി 127 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ 57 കോടി രൂപമാത്രമാണ് ആര്‍ബിഐ നല്‍കിയിരിക്കുന്നത്. മാത്രവുമല്ല, സംസ്ഥാനത്ത് 50 ട്രഷറികളില്‍ ഇതുവരെ പണം എത്താത്ത സ്ഥിതിയും നിലവിലുണ്ട്. കഴിഞ്ഞ ദിവസം പണമെത്താതിരുന്ന 12 ട്രഷറികളില്‍ 5 എണ്ണത്തില്‍ ഇന്നും പണമെത്തിയിട്ടില്ല. ഇന്നലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് ടോക്കണ്‍ നല്‍കി പറഞ്ഞയച്ചവര്‍ക്കാണ് ഇന്ന് ട്രഷറികളില്‍ നിന്ന് ആദ്യം തുക നല്‍കി തുടങ്ങിയത്. എന്നാല്‍ ഇതില്‍ തന്നെ മുഴുവന്‍ പേര്‍ക്കും നല്‍കാനുള്ള തുക ട്രഷറികളിലില്ല.12 കോടി വേണ്ട കോഴിക്കോട് ട്രഷറിയില്‍ ഉള്ളത് 17 ലക്ഷം രൂപ മാത്രമാണ്. ബാങ്കുകളിലും ട്രഷറികളിലും പണമെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആവശ്യപ്പെട്ട പണം ബാങ്കുകളില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ 42 ട്രഷറികളില്‍ ശമ്പള, പെന്‍ഷന്‍ വിതരണം തടസപ്പെട്ടിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട തുക ഇന്നും ആര്‍ബിഐ നല്‍കാത്തത് ശമ്പളത്തിന്റെയും പെന്‍ഷന്റെയും വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക