|    Oct 17 Wed, 2018 6:15 am
FLASH NEWS

ശമ്പളപരിഷ്‌കരണ കുടിശ്ശിക പണമായി അനുവദിക്കണം : എന്‍ജിഒഎ

Published : 21st September 2017 | Posted By: fsq

 

തൃശൂര്‍: പത്താം ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ടാം ഗഡു ഒക്‌ടോബര്‍ ഒന്നിന് പണമായി അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ ബെന്നി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ഒക്‌ടോബര്‍ 26, 27, 28, 29 തിയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന 43-ാം സംസ്ഥാന സമ്മേളനത്തിന്റെ സംസ്ഥാന വിഹിതം ഏറ്റുവാങ്ങുന്ന പൊതുയോഗം തൃശ്ശൂര്‍ താലൂക്കാഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബ്രാഞ്ച് കമ്മിറ്റികള്‍ വഴി സ്വരൂപിച്ച 43-ാം സംസ്ഥാന സമ്മേളന ഫണ്ടിന്റെ സംസ്ഥാന വിഹിതം സംസ്ഥാന സെക്രട്ടറി കെ.എ.മാത്യു ഏറ്റുവാങ്ങി.  ജില്ലാ പ്രസിഡണ്ട് കെ.പി.ജോസ് അധ്യക്ഷത വഹിച്ചു.   ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ബി.ശ്രീധരന്‍, ജില്ലാ ട്രഷറര്‍ എം.ഒ.ഡെയസ്ന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജി.രഞ്ജിത്ത്, അനൂപ്.പി.തമ്പി, സി.കെ.ബാലന്‍ ബ്രാഞ്ച് ഭാരവാഹികളായ ലിജോ.എം.ലാസര്‍, അരുണ്‍.സി.ജെയിംസ്, കെ.മധു, പി.യു.ശ്രീകുമാര്‍, വി.കെ.മുരളി, മൃദുല്‍ ചന്ദ്രന്‍.ഇ., മാത്യൂസ്.എഫ്.ചൊവ്വൂക്കാരന്‍, വി.കെ.പ്രസന്നന്‍, പി.വി.ജോയ്, ഷെല്ലി ജേക്കബ്, ദീപു.കെ.പി.,  എന്നിവര്‍ പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss